ജിഷ്ണു കേസ് പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു

162

തിരുവനന്തപുരം: ജിഷ്ണു കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് കേരള ഡി ജി പി ലോക്നാഥ് ബെഹ്റ കത്തയച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മേല്‍ ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക.

NO COMMENTS

LEAVE A REPLY