ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

391

തിരുവനന്തപുരം : ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സർക്കാർ പ്രതിനിധികൾ മെഡിക്കൾ കോളജ് ആശുപത്രിയിലെത്തി മഹിജയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ജിഷ്ണു മരണക്കേസിലെ പ്രോസിക്യൂട്ടർ ആയ സി.പി. ഉദയഭാനു ആണ് ചർച്ചയ്ക്കു നേതൃത്വം നല്കിയത്.
കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു സൃഷ്ടിക്കുന്ന മഹിജയുടെ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കിയിരുന്നു. കേസിലെ പിടികിട്ടാപ്പുള്ളിയും മൂന്നാം പ്രതിയുമായ ശക്തിവേലിനെ തമിഴ്‌നാട്ടിൽനിന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY