കൊച്ചി: ജിഷ്ണു കേസിലെ മൂന്നാംപ്രതി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിന് ഇടക്കാല ജാമ്യം.
മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയപ്പോള്‍ അറസ്റ്റുചെയ്ത നടപടി ശരിയായില്ലെന്നും കോടതി പറഞ്ഞു.
കോയമ്ബത്തൂരിലെ കിനാവൂരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ശക്തിവേല്‍ അറസ്റ്റിലായത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്.