പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ശക്തിവേല്‍ ,പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജികളില്‍ ഇന്നു തന്നെ വിധി ഉണ്ടായേക്കും. കേസിലെ മൂന്നും നാലും പ്രതികളാണ് ഇരുവരും. കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണാദാസിന് മേല്‍ പ്രേരണാക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നുജാമ്യം നല്‍കിയത്.