ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവ്

326

തൃശൂര്‍: പാമ്ബാടി നെഹ്റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവ്. സി.പി.ഐയുടെ പരാതിയിലാണ് സബ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എ.ഐ.ടി.യു.സി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ പരാതി നല്‍കിയത്. സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ രേണു രാജ് പഴയന്നൂര്‍ എസ്.ഐയോട് ആവശ്യപ്പെട്ടു. സ്മാരകം പൊളിച്ചു നീക്കാന്‍ എസ്.എഫ്.ഐ ഭാരവാഹികളോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിന് കൂട്ടാക്കിയില്ല. പൊളിച്ചു നീക്കിയില്ലെങ്കില്‍ പോലീസ് പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ട്.

NO COMMENTS