ജിഷ്ണു കേസ് ; സിബിഐ നിലപാടില്‍ അപാകതയുണ്ടെന്ന്‌ സുപ്രീംകോടതി

195

ന്യൂഡല്‍ഹി: പാമ്പാടി നെഹറു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കേസില്‍ സിബിഐക്കെതിരെ സുപ്രീംകോടതി. അന്വേഷണം എറ്റെടുക്കില്ലെന്ന സിബിഐ നിലപാടില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും, ആലോചിച്ച് ബുധനാഴ്ച നിലപാട് അറിയിക്കണമെന്നും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തത് എന്തുകൊണ്ടാണെന്നും, മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടാത്തതെന്തെന്നും കോടതി ചോദിച്ചു.
ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍ നേരത്തെ
അറിയിച്ചിരുന്നു.

NO COMMENTS