തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. മകന്റെ മരണത്തിനു പിന്നില്‍ നെഹ്റു കോളജ് അധികൃതരാണെന്ന് മഹിജ മൊഴി നല്കി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.