ജിഷ്ണു പ്രണോയ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

204

ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും കക്ഷി ചേരും. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 17ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്ബോള്‍ സി ബി ഐ നിലപാട് അറിയിച്ചേക്കുമെന്നാണ് അറിയുന്നത്. കേസില്‍ പ്രതിയായ പാമ്ബാടി നെഹ്റു കോളജ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെയും ചെയര്‍മാന്‍ കൃഷ്ണദാസിന്റെയും ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. കേസ് സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുപ്രണോയ്യുടെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സി ബി ഐക്ക് വിടാന്‍ ശിപാര്‍ശ ചെയ്തത്.

NO COMMENTS