ജിഷ്ണു പ്രണോയ് കേസ് : അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍

254

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. കേസ് സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയും പരിഗണിക്കുമ്പോഴാണ് സിബിഐ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

NO COMMENTS