കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം

283

തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം. നെഹ്റുകോളേജില്‍ മരണപ്പെട്ട ജിഷ്ണുവിന്‍റെ വ്യാജ ആത്മഹത്യകുറിപ്പ് തയ്യറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. കൃഷ്ണദാസിനോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത് എന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ ആരോപിക്കുന്നു. കെ സുധാകരനെതിരെ കേസ് എടുക്കണമെന്നും ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍ ആവശ്യപ്പെട്ടു.
നെഹ്‌റു ഗ്രൂപ്പിനും പി കെ കൃഷ്ണദാസിനും ഏറെ നിര്‍ണായകമാണ് ഷഹീര്‍ ഷൗക്കത്തലി കേസ്. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ണായകമായ നീക്കങ്ങളുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തെത്തുന്നത്. കേസ് പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇന്നലെ കെ സുധാകരന്‍റെ നേതൃത്വത്തില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ച.

NO COMMENTS