ജിഷ്ണവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് . അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിലും നിരാഹാരം പിൻവലിക്കാൻ തയ്യാറല്ല എന്നു തന്നെയാണ് നിലപാട്. ഒരു ബലപ്രയോഗ ത്തിലൂടെ അവിഷ്ണയേയും കുടുംബത്തേയും ആശുപത്രിയിലേക്ക് മാറ്റണ്ട എന്നു തന്നെയാണ് പൊലീസിന്റെയും തീരുമാനം . നാദാപുരം ഡിവൈഎസ്പി കെ ഇസ്മയിലിന്റെ നേരിട്ടുള്ള നിർദേശത്തിൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കളക്ടറുടെ നിർദേശ പ്രകാരം ഇന്നലെ കൊയിലാണ്ടി തഹസിൽദാറും സ്തലത്തുണ്ടായിരുന്നു. ഇന്ന് അവർ ജിഷ്ണവിന്റെ വീട്ടീൽ തുടരും . തഹസിൽദാറുടെ നിർദേശ പ്രകാരം മെഡിക്കൽ സംഘം സ്ഥലത്ത് തുടരുകയാണ്. അവിഷ്ണയ് ക്ക് ആവശ്യമായ വൈദ്യസഹായം വീട്ടിൽ തന്നെ നൽകാനാണിത്. ബന്ധുക്കളും നാട്ടുകാരും അവിഷ്ണ യ്ക്കൊപ്പം നിരാഹാരമിരിക്കുന്നത് തുടരും.