ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ജിത്തു റായിക്ക് വെള്ളി

240

ഇറ്റലി: ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് താരം ജിത്തു റായിക്ക് വെള്ളി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെള്ളി നേടിയത്. 188.8 ആണ് ജിത്തുവിന്‍റെ സ്കോര്‍. ഈ വിഭാഗത്തില്‍ ചൈനയുടെ വീ പാംഗിനാണ് സ്വര്‍ണം. 190.6 ആണ് ചൈനീസ് താരത്തിന്‍റെ സ്കോര്‍. ഇറ്റലിയുടെ ഗിസെപെ ഗിയാര്‍ഡാനോയാണ് വെങ്കല മെഡല്‍ ജേതാവ്. റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തുവിന്‍റെ പ്രകടനം നിരാശാജനകമായിരുന്നു. ഒളിംപിക്സിന് ശേഷം ജിത്തു പങ്കെടുക്കുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്‍റാണ് ഇത്.

NO COMMENTS

LEAVE A REPLY