ന്യൂഡൽഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിക ള്‍ക്ക് നേരെയു ണ്ടായ ആക്രമ ണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്പില് വിദ്യാര്‍ത്ഥി കള്‍ പ്രതിഷേധിക്കുന്നു. ജെഎന്‍യു പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്ക്കു കയാണ്. കനത്ത പൊലീസ് സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജെഎന്‍യുവില്‍ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റിന് ഐഷ ഘോഷിനും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും സംഭവം
പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരിക്കുന്ന എയിംസ് ആശുപത്രിക്ക് മുന്നിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തി.