ജോ​സ് കെ. ​മാ​ണി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ച​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ സ്റ്റേ ​തു​ട​രു​മെ​ന്നു കോ​ട​തി.

110

തൊ​ടു​പു​ഴ: സ്റ്റേ ​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ടു​ക്കി മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ് ചേ​രി​യി​ല്‍, മ​നോ​ഹ​ര്‍ ന​ടു​വി​ലേ​ട​ത്ത് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട്ട​യ​ത്തു ന​ട​ന്ന ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് തൊ​ടു​പു​ഴ മു​ട്ടം മു​ന്‍​സി​ഫ് കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ ത​ങ്ങ​ളെ നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ് മു​ഖേ​ന ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ല, സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ക്കാ​ന്‍ അ​ധി​കാ​ര​മു​ള്ള ആ​ള​ല്ല യോ​ഗം വി​ളി​ച്ച​ത്, ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​പ​ര​മാ​യി നി​ല നി​ല്‍​ക്കു​ന്ന​ത​ല്ല എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചെ​യ​ര്‍​മാ​ന്‍​പ​ദ​വി​യും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ക്കാ​ന്‍ ജോ​സ് കെ. ​മാ​ണി​യെ അ​നു​വ​ദി​ക്ക​രു​ത്,

ചെ​യ​ര്‍​മാ​നാ​യി താ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്നു കാ​ണി​ച്ചു ജോ​സ് കെ. ​മാ​ണി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ക​ത്ത് ന​ല്‍​കാ​ന്‍ പാ​ടി​ല്ല, യോ​ഗം വി​ളി​ക്കാ​നോ ആ​ര്‍​ക്കെ​തി​രേ​യും അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ പാ​ടി​ല്ല തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

NO COMMENTS