വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് അവസാനിപ്പിക്കണമെന്ന യുഎസിന്റെ പാക്കിസ്ഥാനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോള്‍ട്ടണ്‍ വ്യക്തമാക്കി. നേരത്തെ, പാക്കിസ്ഥാനെതിരേ വൈറ്റ് ഹൗസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും രംഗത്തെത്തിയിരുന്നു. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കാന്‍ വൈറ്റ്ഹൗസ് പാക്കിസ്ഥാനോടു നിര്‍ദേശിച്ചു.കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ അവന്തിപോരയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുനന് ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ബോള്‍ട്ടണ്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ബോള്‍ട്ടണ്‍ ദോവലിനെ ഫോണില്‍ വിളിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ യുഎസിന്റെ പൂര്‍ണപിന്തുണ ബോള്‍ട്ടണ്‍ വാഗ്ദാനം ചെയ്തു.