അമേരിക്കന്‍ ബഹിരാകാശ ഇതിഹാസം ജോണ്‍ ഗ്ലെന്‍ അന്തരിച്ചു

198

കൊളമ്ബസ്: ബഹിരാകാശത്ത് ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കക്കാരനും ഏറ്റവും പ്രായംകൂടിയ ബഹിരാകാശസഞ്ചാരിയുമായ ജോണ്‍ ഗ്ലെന്‍ (95) അന്തരിച്ചു. അമേരിക്കന്‍ ജനതയുടെ കരുത്തിന്റെയും വീര്യത്തിന്റെയും പ്രതീകമായാണ് ഗ്ലെന്‍ അറിയപ്പെട്ടിരുന്നത്. പട്ടാളത്തിലും നാസയിലും സെനറ്റംഗം എന്നനിലയിലും ഗ്ലെന്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഗ്ലെന്‍.
രണ്ടാംലോകയുദ്ധത്തില്‍ യുദ്ധവിമാന പൈലറ്റായിരുന്ന ഗ്ലെന്‍ കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തു. ഇതിനുശേഷമാണ് ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസയിലെത്തുന്നത്. 1962 ല്‍ ‘ഫ്രന്‍ഡ്ഷിപ്പ് സെവന്‍’ എന്ന ബഹിരാകാശപേടകത്തില്‍ ഗ്ലെന്‍ ഭൂമിയെ ചുറ്റിസഞ്ചരിച്ചു. 1998-ല്‍ 77 ാമത്തെ വയസ്സില്‍ ബഹിരാകാശയാത്ര നടത്തി, ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗ്ലെന്‍ മറ്റൊരു ചരിത്രംകുറിച്ചു. കൊറിയന്‍യുദ്ധത്തില്‍ 149 ദൗത്യങ്ങളില്‍ പങ്കെടുത്തു. 1957ല്‍ ലോസ് ആഞ്ജലിസ് മുതല്‍ ന്യൂയോര്‍ക്ക് വരെ നിര്‍ത്താതെ സൂപ്പര്‍സോണിക് വിമാനം പറത്തിയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 1965 ല്‍ ഗ്ലെന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1974 ല്‍ ഡെമോക്രാറ്റിക് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 1984 ലും 1988 ലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശത്തില്‍ പിന്തള്ളപ്പെട്ടു. 2011 ല്‍ അമേരിക്കയിലെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. 2012 ല്‍ പ്രസിഡന്റിന്റെ ഫ്രീഡം മെഡലും ലഭിച്ചു.

NO COMMENTS

LEAVE A REPLY