ജോൺ കൊട്ടറയ്ക്കു ജീവിതത്തിൽ ഏറ്റവും
പ്രിയപ്പെട്ടത് പൊതുപ്രവർത്തനമാണ്. വിശപ്പ്
ഡയബറ്റിക്സ് കാൻസർ തുടങ്ങിയ ബാധിതരെകണ്ടെത്തി അവർക്കു ആശ്വാസം പകരൽ,സമൂഹത്തിൽ നിർദ്ധരരായവരെ കൈപിടിച്ച്ഉയർത്തി കൊണ്ട് വരിക. അവർക്കു വേണ്ടി ശബ്ദമുയർത്തുക ഇതൊക്കെയായിരുന്നു.ഇദ്ദേഹത്തിന്റെ താല്പര്യങ്ങൾ. ആർ.സി.സിയിൽ ദിവസേന 300ൽ പരം ആളുകൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും, ആറ്
വർഷം കൊണ്ട് 6000 പേർക്ക് തിമിര
ശത്രക്രിയ സൗജന്യമായുംചെയ്തു വരുന്നു.
തിരുവനന്തപുരം കൊല്ലംജില്ലകളിൽ ആദിവാസി മേഖലകളിൽ ഇക്കഴിഞ്ഞ ഓണത്തിന്
ഒരാഴ്ചത്തേക്ക് വേണ്ടിയുള്ള ഓണ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു. ശാസ്തമംഗലം ശ്രീ രാമകൃഷ്ണ ആശുപത്രിയിൽഒരുകോടിയിൽപരം പൈസ മുടക്കി ബ്ലഡ് ബാങ്ക്സ്ഥാപിച്ചു. അംഗനവാടി കുടുംബശ്രീ ആശാവർക്കേഴ്സ് സ്ക്രീൻ പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം
200 രൂപ നിരക്കിൽ ഇൻഷുറൻസ് കൊടുക്കുന്ന
പദ്ധതി ഈമാസം തുടങ്ങി കഴിഞ്ഞു. 4000 പേർക്കാണ് ഇത്ചെയ്യുന്നത്. അപകട ഇൻഷുറൻസ് 550 ഓളം വരുന്ന ആളുകൾക്ക് ആദ്യ തവണ അടച്ചുകൊണ്ട് അത്നടപ്പിലാക്കി വരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു മികവ് ഇലക്ട്രോണിക്സ്മേഖലയായിരുന്നു .
1975 ൽ ഡൽഹിയിൽ എം എസ് സി.ഇലക്ട്രടോണിക്സ് ചെയ്തിരുന്ന സമയത്തു തിരുവനന്തപുരത്തു ഇലക്ട്രോണിക് സാധനങ്ങൾ സപ്ലൈചെയ്തിരുന്നു. ഡൽഹിയിൽ നിന്നുംകേരളത്തിലേക്ക് ഇലക്ട്രോണിക് സാധനങ്ങളുടെ എല്ലാ വിധ സെയിൽസ് കാര്യങ്ങളും കൈ കാര്യംചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു .സൗത്ത് ഇന്ത്യയിൽമാർക്കറ്റിംഗ് ഹെഡും ഇദ്ദേഹമായിരുന്നു.ഇലക്ട്രോണിക് സൈഡിൽ മാർക്കറ്റിംഗ് മാനേജർആയിരുന്നു ജോലി. 1976 ബിരുദന്തര ബിരുദത്തിൽ ഡിപ്ലോമ രാജസ്ഥാനിലായിരുന്നു. സൗത്ത്
ഇന്ത്യയിലെ മാർക്കറ്റിംഗ് ഹെഡുമായിരുന്നു.
1982 ൽ നൈജീരിയയിൽ കോണി ഓങ്ങിയോ എന്ന ഇലക്ട്രോണിക്സ കമ്പനിയിൽ
മാർക്കറ്റിംഗ്ഡയറക്ടർ ആയി. അങ്ങനെ
കുടുംബത്തോടൊപ്പം നാല് വർഷം നൈജീരിയയിൽ തന്നെയായിരുന്നു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്തു ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഒരു സ്ഥാപനംഇതോടൊപ്പം തുടങ്ങിയിരുന്നു. ഇപ്പോഴും ആ
സ്ഥാപനം നടത്തി പോരുന്നു.
ജൂലൈ 22 നു അർഹതപ്പെട്ടവർക്കുള്ള വീടുകൾ വച്ച്കൊടുന്നതിന്റെ താക്കോൽ കൈ മാറുന്ന ചടങ്ങുതിരു : ശ്രീ മൂലം ക്ലബ്ബിൽ നടക്കുന്നു. ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ
അദ്ദേഹത്തെ, മൂന്ന് വർഷം മുൻപ് ലയൺസ്
ക്ലബ്ബിൽ വൈസ് ഗവർണ്ണർ ആയി തെരെഞ്ഞെടുത്തിരുന്നു. ഇരുപതു വർഷമായിലയൺസ് ക്ലബ്ബിൽ പൊതു പ്രവർത്തനം ചെയ്തുവരുന്നു. ലയൺസ് ക്ലബ്ബിൽ ചേരുമ്പോൾ തന്നെജോയിന്റ് സെക്രട്ടറിയായാണ് പ്രവേശിച്ചത് മികച്ചപ്രസിഡണ്ടന്നുള്ള അവാർഡ് കിട്ടി. അതു കൊണ്ട് തന്നെ സോൺ ചെയർമാനായി. അങ്ങനെ
ഓരോ പടവുകളും കയറാൻ തുടങ്ങി. 2018ൽചെയ്യാൻ പോകുന്ന പദ്ധതി, ഓരോ ക്ലബ്ബ്കളുടെനേതൃത്വത്തിൽ ആദിവാസി മേഖലകളിൽ പതിനഞ്ച് വിധവകൾക്ക് വീടുകൾ വച്ചു കൊടുക്കുന്നു
ജോൺ തോന്നിയ മറ്റൊരു ആശയം,
ഇലക്ട്രോണിക്സ് വേസ്റ്റിന്റെ നിർമാർജനം അഥവാ ഇവേസ്റ്റ്:
ഇപ്പോഴത്തെ മാലിന്യത്തെക്കാൾ ഭീകരമായ
ആപത്തുണ്ടാക്കുന്നതാണ് ഇവേസ്റ്റ്. ഇവേസ്റ്റ്
ഭൂമിയിൽ പതിച്ചാൽ കാൻസർ ഉണ്ടാക്കുമെന്നതിൽ സംശയമില്ലത്രേ. അത് മാറുന്നതിനു
സർക്കാരും ആർ സി സി നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ശാസ്ത്രീയമായി സംസ്കരിക്കുന്ന ചില നടപടികളുണ്ട്. അവരെ ഏൽപ്പിക്കാനുള്ള നടപടികൾസ്വീകരിച്ചു വരുന്നു. ഇലക്ട്രോണിസ് മേഖലകളിൽ താല്പര്യമുള്ളയാളായതു കൊണ്ട്
ഇദ്ദേഹത്തിന്റെ മനസ്സിൽഉദിച്ച ഒരു ആശയമായിരുന്നു ഇലക്ട്രോണിക്സ് വെസ്റ്റിന്റെനിർമാർജനം.ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇലക്ട്രോണിക്സ് വേസ്റ്റിന്റെ നിർമ്മാർജ്ജനത്തെക്കുറിച്ചുള്ള
ക്യാമ്പുകൾ കോളേജുകളിലും സ്കൂളുകളിലും
നടത്തിബോധവത്കരിക്കാനുള്ള നടപടിജോനിന്റെനേതൃത്വത്തിൽ തുടങ്ങി കഴിഞ്ഞു. കോളേജുകളിലുംസ്കൂളുകളിലും പൂർണമായും കവർ ചെയ്തിട്ടുള്ളവാഹനത്തിൽ കൊണ്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. മറ്റു ജനങ്ങളെയെല്ലാം ബോധവത്കരിച്ചു എല്ലാ ഇവേസ്റ്റുകളും സെമിനാറുകളും ക്യാമ്പുകളും നടക്കുന്നസ്ഥലത്തു കൊണ്ട് വരാൻപറയും. എന്നിട്ടു അവിടുന്ന്കവർ ചെയ്ത വാഹനനത്തിൽ കൊണ്ടുപോകുന്നപദ്ധതിയാണ് നടപ്പിലാക്കി വരുന്നത്.
മകൻ അജു ജോൺ ഡൽഹിയിൽ വക്കീലാണ്.
മരുമകൾ അഡ്വക്കേറ്റ് പാറുൾ സുപ്രിംകോർട്ടിൽ
പ്രാക്ടീസ് ചെയ്യുന്നു. മകൾ അൻസു ജോൺ ചെന്നൈയിൽ ഫാഷൻ ഡിസൈനറാണ്.മരുമകൻ ചെന്നെയിൽ ബിസിനസ്. കൊല്ലം
ജില്ലായിൽ കൊട്ടാരക്കരയ്ക്കും കൊല്ലത്തിനുമിടയിൽ കൊട്ടറ എന്നസ്ഥലത്തു വെളിയമെന്ന ദേശത്തു ഒരു കുന്ന്, അതുകഴിഞ്ഞാൽ പിന്നെ ഒരു വയൽ, അത് കഴിഞ്ഞാൽഒരു പുഴ പിന്നെ കശുവണ്ടിയും മരച്ചീനി ഒക്കെയുള്ളനാടായ കൊട്ടറയിലാണ് ജോൺ ജനിച്ചത്. അദ്ദേഹത്തിന്ഇപ്പോൾ 67 വയസ്സായി.