ഇഎസ്പിഎന്‍ മേധാവി ജോണ്‍ സ്കിപ്പര്‍ രാജിവച്ചു

283

വാഷിംഗ്ടണ്‍ : സ്പോര്‍ട് ചാനലായ ഇഎസ്പിന്നിന്‍റെ തലവന്‍ ജോണ്‍ സ്കിപ്പര്‍ രാജിവച്ചു. മദ്യപാനമാണ് രാജിക്ക് കാരണം എന്നാണ് സൂചന. ഇക്കാര്യം രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുന്‍ ഇഎസ്പിഎന്‍ പ്രസിഡന്‍റ് ജോര്‍ജ് ബോര്‍ഡെന്‍ഹെയ്മര്‍ ആണ് പകരം എന്ന് വാര്‍ത്തകള്‍ പറയുന്നു. . ഇദ്ദേഹം ഇടക്കാല പ്രസിഡന്‍റായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ചാനല്‍ തലപ്പത്തേക്ക് സ്ഥിരമായി ആരെങ്കലും എത്തുന്നതുവരെ ഹെയ്മര്‍ തുടരും. 1997 മുതല്‍ ഇഎസ്പിഎന്നിനൊപ്പമുള്ള സ്കിപ്പര്‍ 2012ലാണ് കരാര്‍ പുതുക്കിയത്. 2021വരെയായിരുന്നു കരാര്‍ തുടരുമായിരുന്നു.

NO COMMENTS