ന്യൂഡല്‍ഹി : ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലാണ് ബേബി പൗഡര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി വക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടത്. പൗഡറില്‍ ആസ്ബെസ്റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പൗഡറുകളിലെ ആസ്ബസ്റ്റോസ് ക്യാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.