എല്‍ഡിഎഫില്‍ ചേര്‍ന്നത് ഉപാധികളില്ലാതെ – ജോസ് കെ.മാണി

23

തിരുവനന്തപുരം: എല്‍ഡിഎഫില്‍ ചേര്‍ന്നത് ഉപാധികളില്ലാതെയെന്നാവര്‍ത്തിച്ച്‌ ‌ ജോസ് കെ.മാണി.ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ജെ.ജോസഫിനെ പോയി കണ്ടാല്‍ എവിടെ നിന്നാണ് കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതെന്ന് പി.ജെ. ജോസഫിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി.എം.പി. ജോസഫ് കോണ്‍ഗ്രസുകാരനാണെന്നും എട്ടൊമ്പത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് അംഗത്വം എടുത്തതാണെന്നും പാലായില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും പറഞ്ഞു.

നിലപാട് മനസിലാക്കി അണികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അതിന് പബ്ലിസിറ്റി കൊടുക്കുന്നില്ലെന്നും കൊടുത്താല്‍ അതിന് മാത്രമേ സമയം കാണു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പു മായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണിപ്പോൾ നടക്കുന്നതെന്നും മറ്റ് സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് ഇടതുപക്ഷ ജനാധിപത്യമന്നണിക്കുണ്ട്. കൃത്യമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS