കോഴിക്കോട്: പി.ജെ. ജോസഫിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തല യും നല്‍കിയ വാക്ക് പാലിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഒഴിയണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി.
രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനമാണിത്. മുരളീധരന്‍ ആവശ്യ പ്പെട്ടു. ഈ വിഷയത്തില്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുക്കേണ്ടത്. മുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.