ന്യൂഡല്‍ഹി: രണ്ടില ചിഹ്നം തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.തന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി തടസഹര്‍ജി നല്‍കിയിട്ടുണ്ട്.
രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി.ജെ. ജോസഫ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും ഡിവിഷന് ബെഞ്ചിനെയും സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജികള്‍ തള്ളി.