കെ.എം.മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ജോസഫ് വാഴയ്ക്കന്‍

261

കൊച്ചി: സിപിഎമ്മുമായി കൂട്ടുചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച കെ.എം.മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. വിഷയത്തില്‍ മാണി നിലപാട് മയപ്പെടുത്തിയ ശേഷമാണ് ജോസഫ് വാഴയ്ക്കന്റെ പ്രതികരണം. സിപിഎമ്മുമായി കൂട്ടുചേര്‍ന്ന തെറ്റ് ഏറ്റ് പറഞ്ഞ മാപ്പ് അപേക്ഷിച്ചാല്‍ നിലപാട് മാറ്റുന്ന കാര്യം ആലോചിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎമ്മുമായി കൂട്ടുചേര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY