വയനാട്: റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കു കൈത്താങ്ങായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനായി വയനാട്ടില്‍ എത്തിയശേഷം നടത്തിയ റോഡ് ഷോയ്ക്കിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ടത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കായി സജീകരിച്ച ലോറിയുടെ പൈപ്പ് പൊട്ടിയാണ് അപകടമുണ്ടായത്. എഎന്‍ഐ, ടിവി 9 ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇതോടെ രാഹുലും പ്രിയങ്കയും സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടന്ന് ഇവര്‍ക്കിടയിലേക്ക് ഓടിയെത്തി. പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ കിടത്തിയ സ്ട്രക്ച്ചര്‍ തള്ളി പുറത്തേക്കു നീക്കാന്‍ രാഹുലും സഹായിച്ചു. പ്രിയങ്കയാണ് അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചെരിപ്പ് പിടിച്ചത്.
വൈത്തിരി വെടിവയ്പിനും മാവോയിസ്റ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് വയനാട്ടില്‍ ഒരുക്കിയിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശം രാഹുലിനും പ്രിയങ്കയ്ക്കും എസ്പിജി നല്‍കിയിരുന്നു. ഇത് മറികടന്നാണ് അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ രാഹുല്‍ തയാറായത്.