പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ്

18

ഇടുക്കി: പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ക്കെതിരെ യുണ്ടായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്.

തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.

പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയിസ് ജോര്‍ജിന്റെ പരാമര്‍ശം. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണ യോഗത്തിനിടെയായിരുന്നു അധിക്ഷേപ പ്രസംഗം.

NO COMMENTS