കൊല്‍ക്കത്ത: സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാന്‍ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്. ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഏഴു ജഡ്ജിമാരെയും എയിംസ് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ ഡല്‍ഹി ഡിജിപിക്ക് ജസ്റ്റിസ് കര്ണന് നിര്‍ദേശം നല്കി. സുപ്രീം കോടതി ഉത്തരവനുസരിച്ച് പശ്ചിമ ബംഗാള്‍ ഡിജിപി തന്നെ പരിശോധനയ്ക്ക് കൊണ്ടു പോകാന്‍ എത്തിയാല്‍ ഡിജിപിയെ സസ്പെന്‍ഡ് ചെയ്യുമെന്നും ജസ്റ്റിസ് കര്ണന് അറിയിച്ചു.