22 പേർ മരിക്കാനിടയായ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

19

താനൂർ : 22 പേർ മരിക്കാനിടയായ ബോട്ട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. രിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം സർക്കാർ ധനസഹായം നൽകും. അപകട സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിനു പിന്നാലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉൾപ്പെട്ട ജുഡീഷ്യൽ കമ്മീഷനാകും അന്വേഷണം നടത്തുക. വാക്കുകളിൽ രേഖപ്പെടുത്താനാകാത്ത വൻ ദുരന്തമാണ് താനൂരിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

22 പേർക്കാണ് ജീവൻ വെടിയേണ്ടിവന്നത് . ചികിത്സയിൽ കഴിഞ്ഞ 10 പേരിൽ രണ്ടുപേർ ആശുപത്രിവിട്ടു. എട്ടുപേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആശ്വസിപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുഃഖകരമായ സംഭവമാണ് നടന്നത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്തുനൽകിയാലും അതൊന്നും അവർക്ക് നേരിടേണ്ടിവന്ന നഷ്ടത്തിന് പരിഹാരമാകില്ല. മരിച്ചവരുടെ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപവീതം നൽകാനാണ് സർക്കാർ തീരുമാനം.

ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാൻ കഴിയാത്ത ദുഃഖമാണ് കുടുംബങ്ങൾക്കുണ്ടായത്. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY