ജൂലിയന്‍ അസാന്‍ജിന് ഇക്വഡോര്‍ പൗരത്വം നല്‍കി

279

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ഇക്വഡോര്‍ പൗരത്വം നല്‍കി. അഞ്ചു വര്‍ഷത്തിലേറെയായി അറസ്റ്റ് ഭീതിയില്‍ പുറത്തിറങ്ങാതെ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിന് ഈ നടപടി ആശ്വാസം പകരും. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് സ്വീഡന്‍ കേസ് എടുത്തതിനെ തുടര്‍ന്നാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. 2012 മുതല്‍ ഇക്വഡോര്‍ അസാന്‍ജിന് രാഷ്ട്രീയ അഭയം നല്‍കി വരുകയാണ്.
അടുത്തിടെ സ്വീഡന്‍ അസാന്‍ജിനെതിരായ കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കേസില്‍ ജാമ്യ കാലാവധി കഴിഞ്ഞതോടെ അറസ്റ്റ് ഭീതിയിലുള്ള അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ തന്നെ കഴിയുകയാണ്. പൗരത്വം നല്‍കിയ ഇക്വഡോര്‍ നടപടിയില്‍ ബ്രിട്ടന്‍ എതിര്‍പ്പ് പ്രകടപ്പിച്ചു. ഓസ്ട്രേലിയയില്‍ ജനിച്ച അസാന്‍ജിന് ഇക്വഡോര്‍ പൗരത്വം നല്‍കിയെന്നതു കൊണ്ട് നയതന്ത്ര പരിക്ഷ നല്‍കാനാവില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു.

NO COMMENTS