ബിദാൻ ചന്ദ്രറോയിയുടെ ജന്മദിനമാണ് ജൂലായ് ഒന്ന് (1861) ദേശിയ ഡോക്ടർസ് ദിനമായി ആചരിക്കുന്നത് . നിപ്പാ പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ ഭീഷണിയായപ്പോള്‍ സ്വജീവിതം മറന്ന് പ്രവര്‍ത്തിച്ച് ദൈവതുല്യരായ ആതുരശ്രുഷൂകരേയും നമ്മള്‍ കണ്ടുകഴിഞ്ഞു. അത്തരമൊരു ഡോക്ടറായിരുന്നു ബംഗാളില്‍ ജനിച്ച പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ.ബിദാന്‍ചന്ദ്ര റോയി.
ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പങ്ക് വളരെ വലുതാണ്. അനേകം തലമുറകളുടെ സംഘടിതമായ അറിവാണ് ഓരോ പുതുതലമുറയും പ്രയോജനപ്പെടുത്തുന്നത്. തന്റെ ജീവനെത്തന്നെയും ബലികഴിച്ചുകൊണ്ടാകാം ഓരോ അറിവും തിരിച്ചറിവും ഉണ്ടാക്കിയെടുത്തിട്ടുണ്ടാവുക. നേടിയ അറിവുകള്‍ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തുമ്പോഴാണ് അത് പ്രയോജനപ്രദമായി തീരുന്നത്. തന്റെ അറിവുകള്‍ ഒരു ഡോക്ടര്‍ പ്രതിഫലേച്ഛയില്ലാതെ പ്രയോഗിക്കുമ്പോള്‍ അയാള്‍ ജീവല്‍രക്ഷകനാവുന്നു. അങ്ങനെയുള്ള ഡോക്ടര്‍മാരുടെ എണ്ണം ഇക്കാലത്ത് ശോഷിച്ചിരിക്കുന്നു.
ഡോക്ടർ എന്നതിനപ്പുറം മറ്റുപലതുമായിരുന്നു ബി .സി റോയ്. പ്രമുഖ ദേശിയ നേതാക്കളിൽ ഒരാൾ , മുൻ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി അങ്ങനെ പലതും. ആധുനിക ബംഗളിന്റെ സ്രഷ്ടാവെന്ന വിളിപ്പേരും അദ്ദേഹതിനുണ്ട്. ഗാന്ധിജിയുടെ അടുത്ത സുഹൃത്തായ അദേഹത്തിന് 1961 ല്‍ “ഭാരത രത്ന “അവാർഡ് നൽകി ആദരിച്ചു.