ജുനൈദിന്റെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്

218

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജുനൈദിന്റെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പിതാവ് രംഗത്തെത്തി. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്.ജനക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന് ജുനൈദിന്റെ പിതാവ് ജലാലുദീന്‍ ആവശ്യപ്പെട്ടു. ഇത്തവണ തന്റെ മകനാണ് മരിച്ചത്, നാളെ ആര്‍ക്കും ഈ അനുഭവമുണ്ടാകാം&മുീ;െ ജുനൈദിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമെ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന നിലപാടിലാണ് പോലീസ്. സംഭവത്തില്‍ നാലുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍നിന്നാണ് മുഖ്യപ്രതി അറസ്റ്റിലായത്. മുഖ്യപ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.ഈദ് ആഘോഷത്തിന് സാധനങ്ങള്‍വാങ്ങി ഡല്‍ഹിയില്‍നിന്ന് സഹോദരങ്ങള്‍ക്കൊപ്പം മടങ്ങവെയാണ് തീവണ്ടിയില്‍വച്ച്‌ ജുനൈദിനെ ഒരുസംഘം കുത്തിക്കൊന്നത്. ദേശവിരുദ്ധരെന്നും ബീഫ് കഴിക്കുന്നവരെന്നും ആക്രോശിച്ചുകൊണ്ടാണ് ജുനൈദ് അടക്കമുള്ളവരെ ആക്രമിച്ചതെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു

NO COMMENTS