ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കരാര്‍ നിയമനം

205

പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം. പട്ടിക വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി/തത്തുല്യം, കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ നല്‍കുന്നതോ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ചതോ ആയ ഓക്‌സിലറി നഴ്‌സ് മിഡ്‌െൈവഫെറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയ്‌നിങ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ജനറല്‍ നഴ്‌സിങ്, ബി.എസ്.സി. നഴ്‌സിങ് തുടങ്ങിയവയാണ് യോഗ്യതകള്‍.

കൂടുതല്‍ വിവരങ്ങള്‍ 0472 2812557 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കുമെന്ന് പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു.

NO COMMENTS