ഓസ്ട്രേലിയയില്‍ നടക്കുന്ന ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ 10 മി വനിത എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളറിവന് സ്വര്‍ണ്ണം. ഇന്ത്യയുടെ മറ്റു ഷൂട്ടര്‍മാരായ ശ്രേയ അഗര്‍വാല്‍, സീന ഖിട്ട എന്നിവര്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ചൈനീസ് തായ്പേയുടെ യിംഗ്ഷി ലിന്‍ രണ്ടാം സ്ഥാനവും ചൈനയുടെ സെറു വാംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.