ചെന്നൈ ∙ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ആളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പൊലീസ് പുറത്തു വിട്ടു. സ്റ്റേഷനു സമീപമുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ഇന്നലെ രാവിലെയാണ് ജോലിസ്ഥലത്തേക്കു പോകാൻ ട്രെയിൻ കാത്തു നിന്ന ഇൻഫോസിസ് ഉദ്യോഗസ്ഥയായ യുവതി കൊല്ലപ്പെട്ടത്. ചെന്നൈ ചൂളൈമേട് സ്വദേശി ശ്രീനിവാസന്റെ മകൾ എസ്.സ്വാതിയെയാണ് (24) മറ്റു യാത്രക്കാർ നോക്കി നിൽക്കെ യുവാവ് ആക്രമിച്ചത്. മുഖത്തും കഴുത്തിലും വെട്ടേറ്റ യുവതി സംഭവസ്ഥലത്തു മരിച്ചു.
ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ ഇതുവരെ പിടികിട്ടിയിട്ടില്ല. യുവതിയുമായി പരിചയമുണ്ടായിരുന്ന കോൾ ടാക്സി ഡ്രൈവറെയാണ് സംശയിക്കുന്നത്. പച്ച ഷർട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവാണു കൊല നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Courtsy : manorama online