ന്യൂഡല്‍ഹി: ശിക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കര്ണന് നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാതെ തള്ളി. ഹര്‍ജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു. ജസ്റ്റീസ് കര്‍ണന്റെ അപേക്ഷ നിലനില്‍ക്കില്ലെന്നും കര്‍ണനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ജഡ്ജി സി.എസ്. കര്ണന്, തനിക്കെതിരായ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കര്‍ണന്റെ അഭിഭാഷകന് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് അദ്ദേഹം രാഷ്ട്രപതിയെ സമീപിച്ചത്.