ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ കേരള ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു

12

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

നിയമ വകുപ്പ് മന്ത്രി പി. രാജീവ്, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ദിനേശ് കുമാർ സിംഗ്, ജസ്റ്റിസ് എൻ. നാഗരേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ, മുൻ ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, മുൻ ജസ്റ്റിസ് അനിൽ കെ. മേനോൻ, കേരള ഹൈകോടതി രജിസ്ട്രാർ ബി. കൃഷ്ണകുമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരിനായർ, സംസ്ഥാന സർക്കാരിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY