തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു.

16

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റ്സ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഓംബുഡ്സ്മാന്റെ നിയമന ഉത്തരവ് വായിച്ചു. ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ജസ്റ്റിസ് പി. എസ് ഗോപിനാഥൻ പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള ഹൈക്കോടതി ജഡ്ജി, സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളിൽ സേവനം അനുഷ്ടിച്ചു.

കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത അന്വേഷണ കമ്മീഷൻ, സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, യു.എ.പി.എയ്ക്ക് കീഴിലുള്ള പുന:പരിശോധന കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

NO COMMENTS