തിരുവനന്തപുരം : കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. യുഡിഎഫ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സെക്രട്ടേറിയേറ്റിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തും. ജനുവരി ഒന്ന് മുതല്‍ കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പണിമുടക്ക്.