ദിലീപിനെതിരെ നവമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നയാളെ അറിയാമെന്ന് കെ ബി ഗണേഷ് കുമാര്‍

284

പത്തനംതിട്ട: നടന്‍ ദിലീപിന് എതിരെ നവമാധ്യമങ്ങളിലൂടെ അനവാശ്യവാര്‍ത്തകള്‍ പുറത്ത് വിടുന്ന ആളിനെ തനിക്ക് അറിയാമെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ. ഏറെ നാളായി ദിലിപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നും കെ ബി ഗണേഷ്‌കുമാര്‍. പീഡനത്തിന് ഇരയായ നടിക്ക് കേസ് വാദിക്കുന്നതിന് വേണ്ടി സമര്‍ത്ഥനായ ഒരു പബ്ലിക്ക് പേരോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നടിയെ അപമാനിച്ച സുനില്‍ കുമാറിനെ പിടികൂടിയ രീതിയെ കുറ്റപ്പെടുത്തിയ പി റ്റി തോമസ് എം എല്‍ എയുടെ ന്യായീകരണം ശരിയല്ലന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY