കെ ബാബുവിന്‍റെ വിദേശ യാത്രകളും വിജിലന്‍സ് പരിശോധിക്കുന്നു

179

കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം പുതിയ തലത്തിലേക്ക്. കെ ബാബുവിന്‍റെ വിദേശ യാത്രകളും വിജിലന്‍സ് പരിശോധിക്കുന്നു. മന്ത്രിയായിരുന്നു സമയത്തും മറ്റും ബാബു യാത്രകള്‍ നടത്തിയത് കുവൈറ്റിലും സിംഗപ്പൂരിലേക്കുമാണ്. ഈ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടോയെന്ന് പരിശോധിക്കും.
യാത്രയുടെ ഉദ്ദേശ്യം,കണ്ട വ്യക്തികൾ എന്നിവ പരിശോധിക്കും. ബാബുവിന്‍റെ പാസ്പോര്‍ട്ട് നേരത്തെ വിജിലന്‍സ് കോടതിക്ക് കൈമാറിയിരുന്നു. ഇത് തിരികെ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിക്കുന്നു.

NO COMMENTS

LEAVE A REPLY