മൂവാറ്റുപുഴ: മുന്‍മന്ത്രി കെ ബാബുവിന്‍റെ ബിനാമിയെന്ന പേരിൽ വിജിലൻസ് പിടികൂടിയ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഹർജി. തൃപ്പൂണിത്തുറ റോയൽ ബേക്കറി ഉടമ മോഹനനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. റെയ്‍ഡ് നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 667000 രൂപ സ്വന്തം പണമായതിനാൽ തിരികെ നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിജിലൻസ് പ്രോസിക്യൂട്ടറുടെ വാദം കേൾക്കുന്നതിനായ് ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 28ലേക്കു മാറ്റി.