അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

167

കൊച്ചി: അനധികൃത സ്വത്ത് സന്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും.
ബാബുവിനെ ചോദ്യം ചെയ്യുന്നതിന് മുന്പായി അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. സ്വത്തു വിവരം സംബന്ധിച്ച വിജിലന്‍സിന്‍റെ ഏതു ചോദ്യത്തിനും മറുപടി പറയാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കെ.ബാബു . വിജിലന്‍സ് റെയ്ഡ് നടത്തിയതിന് പിന്നാലെ ഒരാഴ്ചക്കാലം ആലുവയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനൊപ്പം മുഴുവന്‍ സമയവും ഇരുന്ന് അദ്ദേഹം കണക്കുകള്‍ ക്രമപ്പെടുത്തിക്കഴിഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കെ.ബാബു അഴിമതി നടത്തിയെന്ന കേസില്‍ നാളെ മൊഴിയെടുക്കല്‍ ആരംഭിക്കും. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും മൊഴികളാണ് ആദ്യം രേഖപ്പെടുത്തുക. മൊഴി നല്‍കുന്നതിന് ഹാജരാകാനാവശ്യപ്പെട്ട് വിജിലന്‍സിന്‍റെ അറിയിപ്പ് ലഭിച്ചതായി കേസിലെ പരാതിക്കാരനായ ചാക്ക് രാധാകൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ചാക്ക് രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY