കൊച്ചി: ബാര്‍ കോഴക്കേസിലെ ചോദ്യം ചെയ്യലിനു പിന്നാലെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലും മുന്‍ മന്ത്രി കെ. ബാബുവിനെ വെള്ളിയാഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും. വെള്ളിയാഴ്ച എറണാകുളത്തെ വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫീസില്‍ ഹാജരാകാനാണ് കെ ബാബുവിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.കഴിഞ്ഞ പത്തുവര്‍ഷത്തെ കെ. ബാബുവിന്‍റെ സ്വത്തിനെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തിയാണ് കേസെടുത്തത്. തുടര്‍ന്ന് ബാബുവിന്‍റെ വീട്ടിലും ബിനാമികളായ ബാബുറാം, മോഹനന്‍ എന്നിവരുടെ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 246 രേഖകള്‍ പിടിച്ചെടുത്തിരുന്നു.