വിജിലന്‍സ് പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ ഉറവിടം കെ.ബാബു വ്യക്തമാക്കിയില്ല

204

കൊച്ചി • വീട്ടില്‍ നിന്നും ബാങ്കുകളില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ ഉറവിടം വ്യക്തമാക്കാനാകാതെ മുന്‍ മന്ത്രി കെ.ബാബു. ബാബുവിന്‍റെയും രണ്ട് മക്കളുടെയും വീടുകളിലും ബാങ്ക് ലോക്കറുകളിലും നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന്‍റെ ഉറവിടത്തെ സംബന്ധിച്ചാണ് അവ്യക്തത നിലനില്‍ക്കുന്നത്. ഇങ്ങനെ കണ്ടെടുത്ത ഇരുനൂറ് പവനോളം സ്വര്‍ണത്തിന്റെ ബില്ല് ഹാജരാക്കാന്‍ ബാബുവിന് സാധിച്ചിട്ടില്ല എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്ത ശേഷം വിജിലന്‍സ് നടത്തിയ റെയ്ഡുകളിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബാബുവിന്റെ വീട്ടില്‍ നിന്നു ഇരുപത് പവനോളം സ്വര്‍ണമാണ് കണ്ടെടുത്തത്. മക്കളുടെ ഭര്‍തൃവീട്ടുകാരുടെ ബാങ്ക് ലോക്കറുകളില്‍ നിന്നാണ് കൂടുതല്‍ സ്വര്‍ണം കണ്ടെത്തിയത്. പരമ്പരാഗതമായി ലഭിച്ച സ്വത്താണ് ഇവയെന്ന് അവര്‍ വിശദീകരിച്ചെങ്കിലും ബില്‍ അടക്കം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, തേനിയിലെ ഭൂമിയിടപാടുകളുടെ രേഖകള്‍ വിജിലന്‍സ് ശേഖരിച്ചു. എന്നാല്‍, ഇവ കെ. ബാബുവിന്റെ ബെനാമി സ്വത്താണെന്ന് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഇതുവിരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY