തിരുവനന്തപുരം : കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ്. കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലന്നും ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമാണെന്നും വിജിലന്‍സ് വ്യക്തമാക്കി. കെ ബാബു നല്കിയ വിശദീകരണത്തില്‍ കഴമ്പില്ലെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് ഡയര്‍ക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.
അനധികൃത സ്വത്തുകേസില്‍ കെ ബാബുവിനെതിരായ അന്വേഷണം എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.