ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി

204

കൊച്ചി • മുന്‍മന്ത്രി കെ.ബാബുവിന്റെ ബെനാമിയെന്നു ആരോപിക്കപ്പെടുന്ന ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്‍. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ബാബുറാമിന്റെ പക്കല്‍നിന്ന് വിജലന്‍സ് പിടിച്ചെടുത്തു.അതിനിടെ, കെ.ബാബുവിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലന്‍സ് ഒാഫിസില്‍ ചോദ്യം ചെയ്യുകയാണ്. അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ ബാബുവിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് നന്ദകുമാറിനെയും ചോദ്യം ചെയ്യുന്നത്.
തൃപ്പൂണിത്തുറയില്‍ നന്ദകുമാറിന്റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടക്കുന്നുണ്ട്.ഇവിടുത്തെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കുന്നുണ്ട്. ബാബുവിന്റെ പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകള്‍ തുറന്നു പരിശോധിക്കുന്നതിനുള്ള നടപടികളും വിജിലന്‍സ് തുടങ്ങിയിട്ടുണ്ട്.
കെ.ബാബുവിന്റെ ബെനാമിയാണെന്ന വിജിലന്‍സിന്റെ ആരോപണം ബാബുറാം ഇന്നലെ നിഷേധിച്ചിരുന്നു. കെ.ബാബുവിനെ വര്‍ഷങ്ങളായി അറിയാം. പക്ഷേ ബിസിനസ് ബന്ധങ്ങളൊന്നുമില്ല. അത്യാവശ്യഘട്ടങ്ങളില്‍ തന്റെ കാര്‍ ബാബു ഉപയോഗിക്കാറുണ്ട്. വല്ലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ബാബുറാം സമ്മതിച്ചിരുന്നു.

NO COMMENTS

LEAVE A REPLY