തിരുവനന്തപുരം • സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരോഗ്യമേഖലയില്‍ കൂടുതല്‍ ആയുര്‍വേദ ഡോക്ടര്‍മാരെ നിയമിക്കും. ആയുര്‍വേദ ചികില്‍സ, ഗവേഷണം തുടങ്ങിയവയ്ക്കായി മികവിന്റെ കേന്ദ്രം ആരംഭിക്കും. മനോരമ ഓണ്‍ലൈന്‍, കെ.പി.പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയുമായി ചേര്‍ന്നു സംഘടിപ്പിച്ച ‘ജീവനം 2016’ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അവര്‍.
‘ജീവിതശൈലീരോഗങ്ങള്‍ അകറ്റാന്‍ ആയുര്‍വേദം’ എന്ന വിഷയത്തില്‍ ആയുര്‍വേദ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധരചനാ മല്‍സരത്തില്‍ ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്ന ഒന്നാം സമ്മാനം തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജ് വിദ്യാര്‍ഥിനി സി.കെ.സാനിയ ഏറ്റുവാങ്ങി.