കെ.കെ ശൈലജക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

213

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ ശൈലജക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. മന്ത്രി രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശമാണ് ഡിവിഷന്‍ ബഞ്ച് നീക്കിയത്.മന്ത്രി കേസില്‍ കക്ഷിയായിരുന്നില്ലെന്നും മന്ത്രിയുടെ വാദങ്ങള്‍ കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ നേരത്തെ, ഡിവിഷന്‍ ബഞ്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. എന്നാല്‍, നിയമനത്തില്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ രാജിവെക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

NO COMMENTS