തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്നുണ്ടായ സിപിഐ-സിപിഎം തര്‍ക്കം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടതുമുന്നണി ഇപ്പോഴും ശക്തമാണെന്നും മുന്നണിയിലെ പ്രശ്നങ്ങള്‍ അവിടെത്തന്നെ പറഞ്ഞുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ തര്‍ക്കങ്ങളേക്കാളുപരി സര്‍ക്കാരിന്റെ പദ്ധതികളും വികസനവുമാണ് ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.