പാലോട് മാലിന്യ പ്ലാന്റ് ; ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

260

തിരുവനന്തപുരം: പാലോട് മാലിന്യപ്ലാന്റില്‍ നിലപാട് മാറ്റി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനിടെയാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. നേരത്തെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ചായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രസ്താവന നടത്തിയത്. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്നും, വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയിരുന്നെന്നുമാണ് കെ.കെ.ശൈലജ പറഞ്ഞത്.

NO COMMENTS