തിരുവനന്തപുരം: സത്യം പുറത്ത് കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം വരട്ടെയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മന്ത്രിമാരുടെ പങ്കാളിയ്ക്കും ചികിത്സആനുകൂല്യങ്ങള്‍ കൈപറ്റാനുള്ള അവകാശമുണ്ടെന്നും, ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അനര്‍ഹമായി ചികിത്സ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ശൈലജയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്.